പുതുപ്പള്ളിയില്‍ 7 സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

1 min read
SHARE

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 7 പത്രികകള്‍ അംഗീകരിച്ചു. 3 എണ്ണം തള്ളി. സ്വതന്ത്രനായി സ്ഥാനാര്‍ഥി പദ്മരാജന്റെയും എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകളാണ് തള്ളിയത്. ഇതിനിടെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പരിപാടികള്‍ പുരോഗമിക്കുകയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സിതോമസ് ഇന്ന് മണര്‍കാട് നിന്ന് പ്രചരണം ആരംഭിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ അയര്‍ക്കുന്നം മേഖലയിലാണ് ഇന്ന് പ്രചരണം.