January 22, 2025

കൊല്ലത്ത് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ മകള്‍ തൂങ്ങിമരിച്ചു

1 min read
SHARE

കൊല്ലം അഞ്ചാലുംമൂട്ടില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ മകള്‍ തൂങ്ങിമരിച്ചു. സി.സി.എഫ് മാരായ കമലഹാര്‍, ടി. ഉമ എന്നിവരുടെ മകള്‍ ദീക്ഷണയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ അഞ്ചാലുംമൂട് നീരാവിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്താണ് ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം. ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കി. പൊതു ദര്‍ശനത്തിനുശേഷം സംസ്‌കാര ചടങ്ങുകള്‍ കൊല്ലത്ത് നടക്കും.