April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 7, 2025

ഇനി സുരാജ് വെഞ്ഞാറമൂടിന്റെ പടക്കളം, ചിത്രത്തിന്റെ പൂജ കഴിഞ്ഞു

1 min read
SHARE

ഷറഫുദ്ദീനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് പടക്കളം. നവാഗതനായ മനു രാജാണ് പടക്കളത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞമാറമൂട് പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. സന്ദീപ് പ്രദീപും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ പൂജ എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിലായിരുന്നു.മനു സ്വരാജ് പ്രമുഖരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേസിൽ ബോസഫ്, ജസ്റ്റിൻ മാത്യു തുടങ്ങിയവര്‍ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പരിചയുമായാണ് മനു സ്വരാജ് സംവിധായകനായി എത്താനൊരുങ്ങുന്നത്. മനു സ്വരാജ് നിരവധി ഹ്രസ്വ ചിത്രങ്ങളും ചെയ്‍തിട്ടുണ്ട്. തിരക്കഥ നിതിൻ സി ബാബുവിനൊപ്പം സംവിധായകനും എഴുതുന്നു.

പടക്കളത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസാണ്. കന്നഡയില്‍ നിന്നുള്ള കെആർജി സ്റ്റുഡിയോയ്‍ക്കൊപ്പമാണ് ചിത്രം നിര്‍മിക്കുന്നത്. ഇതുവരെ കർണാടകയിൽ നൂറിലധികം ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്യുകയും നിർമ്മിക്കുകയും ചെയ്‍ത ബാനറാണ് കെആർജി സ്റ്റുഡിയോസ്. പൂർണമായും ഒരു എന്റെർറ്റൈനറായിരിക്കും പടക്കളം ചിത്രം എന്നാണ് റിപ്പോര്‍ട്ട്. കോസ്റ്റും സമീറ സനീഷ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അനു മൂത്തേടത്ത്. നിരഞ്‍ജന അനൂപും നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകുമ്പോള്‍. മേക്കപ്പ് റോണക്സ് സേവ്യർ പ്രൊഡക്ഷൻ ഡിസൈൻ സുനിൽ കെ ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വിനയ് ബാബു, നവീൻ മാറോൾ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, പിആര്‍ഒ വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ എന്നിവരാണ്.

നടന്ന സംഭവമാണ് സുരാജ് വെഞ്ഞാറമൂടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനത്തിയത്. സംവിധാനം നിര്‍വഹിച്ചത് വിഷ്‍ണു നാരായണൻ. ബിജു മേനോനും പ്രധാന വേഷത്തിലുണ്ടായിരുന്നു. തിരക്കഥ രാജേഷ് ഗോപിനാഥനും ചിത്രത്തിന്റെ സംഗീതം അങ്കിത് മേനോനും നിര്‍വഹിച്ചപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ലാലു അലക്സും ലിജോ മോളുമുണ്ടായിരുന്നു.