‘വൈകി വന്ന അംഗീകാരം’; വയലാർ അവാർഡിന് പിന്നാലെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി

1 min read
SHARE

വയലാർ അവാർഡ് ലബ്ധിക്ക് പിന്നാലെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. പുരസ്കാരം വൈകി വന്ന അംഗീകാരമെന്ന് വിമർശനം. നേരത്തെ അവാർഡ് നൽകാതിരുന്നത് മനപ്പൂർവമാണ്. ഒരു മഹാകവിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് എപ്പോഴേ ലഭിക്കേണ്ടതായിരുന്നു. ഇതിന് മുമ്പ് നാല് തവണ തന്നെ തിരസ്കരിച്ചു. ജനങ്ങളുടെ അവാർഡ് എപ്പോഴും തനിക്ക് തന്നെയാണ്. അവാർഡിൽ നിന്ന് തന്നെ ഒഴിവാക്കാൻ വേണ്ടി നിരന്തരമായി ശ്രമിച്ചിട്ടുണ്ട്. പക്ഷേ കാലമാണ് ദൈവമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. നേരത്തെ 47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്കാണെന്ന് പ്രഖ്യാപിച്ചിരുന്നു. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.