കുട്ടികളടക്കം 12 പേരെ കടിച്ചു, തെരുവുപട്ടിക്ക് പേയുണ്ടോ എന്ന് സംശയം; കടിയേറ്റവർ ചികിത്സയിൽ

1 min read
SHARE

തൃശൂര്‍: ചാലക്കുടി കൂടപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയം ഉണ്ട്. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് പ്രതികരിച്ചു