തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; വീട്ടമ്മയുടെ കൈവിരൽ കടിച്ചെടുത്തു

SHARE

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ തെരുവുനായ ആക്രമണം. വീട്ടമ്മയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. പൂവച്ചൽ പേഴുമട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തിൽ നാലുപേർക്കാണ് പരിക്കേറ്റത്. 61-കാരിയായ ഓമനയുടെ ഇടതു കൈവിരൽ ആണ് നായ കടിച്ചെടുത്തത്. സമീപവാസികളായ ഷാമില ബീവി(51), ഭർത്താവ് മാഹിൻ കണ്ണ്(56), ഓമനയുടെ ഭർത്താവ് ശ്രീകണ്ഠ‌ൻ(67) എന്നിവർക്കാണ് കടിയേറ്റത്. വീട്ടിൽ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചത്. ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. നായയ്ക്ക് പേവിഷ ബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെയും ഈ പ്രദേശത്ത് പന്ത്രണ്ടോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.