August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 16, 2026

മണ്ഡലകാലം ടീം വർക്കിൻ്റെ വിജയം: പി എസ് പ്രശാന്ത്

SHARE

മണ്ഡലകാലം ടീം വർക്കിൻ്റെ വിജയമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 32,49,756 പേർ ദർശനം നടത്തി. കഴിഞ്ഞ വർഷം 28, 42, 447 പേർ ആയിരുന്നു ദർശനം നടത്തിയത്. 4,07, 369 പേർ അധികമായി ഇത്തവണ ദർശനം നടത്തി

 

82 കോടി രൂപയുടെ വരുമാന വർധനവ് ഉണ്ടായി.മണ്ഡലകാലം 297,06,67679 കോടി വരുമാനം ഉണ്ടായി.കഴിഞ്ഞ വർഷം 2148287898 ആയിരുന്നു വരുമാനം. അരവണ വിൽപ്പനയിൽ 22 കോടി രൂപയുടെ വർധനവ് ഉണ്ടായി. കാണിക്കയിൽ 13 കോടി രൂപയുടെ വർധനവ് ഉണ്ടായത്.

അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്നലെ നേരിയ കുറവ് ഉണ്ടായിരുന്നു. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു.

അതേസമയം ശബരിമല സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും കഴിഞ്ഞ ദിവസമെത്തിയിരുന്നു. മക്കള്‍ക്കൊപ്പം എത്തിയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നാദ വിസ്മയം തീര്‍ത്തത്. അയ്യപ്പ സന്നിധിയില്‍ നാദോപാസനയര്‍പ്പിക്കാനാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തിയത്.