കെഎസ്ഇബി ജീവനക്കാരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

1 min read
SHARE

പാലക്കാട് മണ്ണാര്‍ക്കാട് കെഎസ്ഇബി ജീവനക്കാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ സെക്ഷനിലെ ലൈന്‍മാനായ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.മണ്ണാര്‍ക്കാട് അല്ലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സമീപത്തെ ലോഡ്ജിലാണ് കെഎസ്ഇബി ജീവനക്കാരനായ സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ലോഡ്ജിന്റെ ഒന്നാം നിലയിലെ ഒറ്റ മുറിയിലാണ് ഇയാളെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി 9:30ന് ആണ് സംഭവം പുറത്തറിയുന്നത്.