January 22, 2025

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് രണ്ടുപേരില്‍ നിന്നായി രണ്ടരക്കോടിയുടെ സ്വര്‍ണം

1 min read
SHARE

കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ രണ്ടുപേരില്‍ നിന്നായി രണ്ടരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫില്‍ നിന്നും 2466ഗ്രാം സ്വര്‍ണം പിടിച്ചു. വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വര്‍ണമാണ് ആദ്യം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ ഒളിപ്പിച്ച 1812 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുത്തു. മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍ നിന്നും 1817 ഗ്രാമിലേറെ സ്വര്‍ണവും പിടിച്ചെടുത്തു. മലപ്പുറം സ്വദേശി മുഹമ്മദ് നസീഫില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.