മഹാശിവരാത്രി യായതിനാൽ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം നാളെ പുലർച്ചെ നാലുമണിക്ക് തുറക്കും

1 min read
SHARE

 

മഹാശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 26 ന് ബുധനാഴ്ച
തളിപ്പറമ്പരാജരാജേശ്വര ക്ഷേത്രംരാവിലെ നാലുമണിക്ക്  തൊഴാൻ തുറക്കും .

രാവിലെ 9.30 മുതൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടാകും .ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 4 മണി വരെ ദർശനം ഉണ്ടായിരിക്കില്ല.വൈകുന്നരം 4 മുതൽ
ദർശനം തുടരും.രാത്രി 8.30 ന് ശ്രീഭൂതബലി.രാത്രി 9 മണിക്ക് ആനപ്പുറത്ത് ഉത്സവം.ഉത്സവം കഴിയുന്നതുവരെ അകത്ത് പ്രവേശനം ഉണ്ടായിരിക്കില്ല.

രാത്രി 12.30ന് തൃച്ചംബരത്തു നിന്ന് എഴുന്നള്ളിപ്പ്, തുടർന്ന് ശങ്കരനാരായണ പൂജ.തൃച്ചംബരത്തപ്പൻ മടങ്ങിയതിനു ശേഷംദർശനത്തിന് കാത്തു നിൽക്കുന്നവരെ തൊഴിയിച്ചതിനുശേഷംഅത്താഴപൂജ കഴിഞ്ഞ്
നടയടക്കൽ.