August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 3, 2026

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ വന്‍ തീപിടുത്തം, മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു.

SHARE

പരിയാരം; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ വന്‍ തീപിടുത്തം, മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു.

തീ മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസ് കെട്ടിടത്തിന് സമീപത്തേക്ക് പടര്‍ന്നുകയറിയത് പരിഭ്രാന്തി പരത്തി.ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി തീയിട്ടപ്പോള്‍ കനത്ത കാറ്റില്‍ തീ പടര്‍ന്നുകയറുകയായിരുന്നു.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ അന്ഗിശമനസേന മൂന്ന് മണിക്കൂറോളം കഠിനപരിശ്രമം നടത്തിയാണ് തീനിയന്തണവിധേയമാക്കിയത്.

മെഡിക്കല്‍ കോളേജ് പ്രധാനകെട്ടിടത്തിന് സമീപം നാലേക്കര്‍ സ്ഥലവും മറ്റ് രണ്ടിടങ്ങളിലായി ഒരോ ഏക്കര്‍ വീതവുമാണ് തീപിടിച്ചത്.

അഗ്നിശമനസേനയുടെ വാഹനം ചെന്നെത്താന്‍ കഴിയാതെ വന്നതും കനത്ത കാറ്റും തീകെടുത്തുന്നതിന് അഗ്നിശമനസേനക്ക് തടസ്സമായി.

ബക്കറ്റുകളില്‍ വെള്ളമെടുത്താണ് പല സ്ഥലത്തും തീയണച്ചത്.

മെഡിക്കല്‍ കോളേജ് സുരക്ഷാസേനയും വിദ്യാര്‍ത്ഥികളും തീപടരുന്നത് തടയാന്‍ അന്ഗിശമനസേനക്കൊപ്പം സജീവമായി പങ്കെടുത്തു.