ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ കൗമാര കുട്ടികൾക്കായി ഏകദിന ക്യാമ്പ് 28ന്.

ഉളിക്കൽ: ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി കൗമാര കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 28 ശനിയാഴ്ച രാവിലെ 10ന് ഉളിക്കൽ പഞ്ചായത്ത് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.ഇരിക്കൂർ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലോചന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ക്ലാസ് നയിക്കുന്നത് സമീർ ധർമ്മടം (എക്സൈസ് പ്രിവന്റീവ് ഓഫീസർ വിമുക്തി മിഷൻ കണ്ണൂർ)
കൗമാരക്കാരുടെ വ്യക്തിത്വവികസനവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

