നെടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തല്ലിക്കൊന്നു
1 min readപേരാവൂർ: ലോറി ഡ്രൈവർ ക്ലീനറെ അടിച്ചു കൊന്നു. കൊല്ലം പത്തനാം പുരം സ്വദേശി സിദ്ദിക്ക് (29) കൊല്ലപ്പെട്ടത്. നെടുംപൊയിൽ മാനന്തവാടി റോഡരികിൽ ചാമുണ്ടി കോറയുടെ സമീപം ലോറികൾ നിർത്തിയിടുന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്. പ്രതി ലോറി ഡ്രൈവർ നിഷാദ് കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വാഹനത്തിന്റെ ജാക്കി ലിവർ ഉപയോഗിച്ച് അടിച്ചു കൊന്നതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. സിദ്ധിക്കിന്റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.