സെക്രട്ടേറിയറ്റില്‍ തീപിടിത്തം
1 min readസെക്രട്ടേറിയറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിലെ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 7.55 ഓടെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. 8.10 ഓടെ തീ നിയന്ത്രണവിധേയമാക്കി. ഓഫീസിലെ സീലിങ്ങും കര്‍ട്ടണും കത്തിയെന്നും ഫയലുകള്‍ക്ക് തീപിടിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എസിയിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.