December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 19, 2025

പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ ലഭ്യമാക്കണം: ജോയിൻ്റ് കൗൺസിൽ   

SHARE

 

പയ്യാവൂർ: 2024 ജൂലൈ ഒന്നിന് കേരളത്തിലെ ജീവനക്കാർക്ക് ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം അടിയന്തരമായി ലഭ്യമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിക്കൂർ മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു.
അമ്പത്തിയാറാം വാർഷിക സമ്മേളനത്തിന്റെ നടപടികളും പ്രമേയങ്ങളും തീരുമാനങ്ങളും അറിയിക്കുന്നതിനും ജൂലൈ ഒന്നിന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും നടത്തുന്ന പ്രതിഷേധ മാർച്ചുകളുടെ പ്രസക്തി വിശദീകരിക്കുന്നതിനുമായാണ് കൺവൻഷൻ നടത്തിയത്.
ശ്രീകണ്ഠപുരത്ത് സഖാവ് കമ്മാരൻ സ്മാരക ഹാളിൽ നടന്ന കൺവൻഷൻ ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ബീന കൊരട്ടി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ മേഖലാ പ്രസിഡൻ്റ് കെ.കെ.പ്രശാന്തൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്.പ്രദീപ് സമരപരിപാടികൾ വിശദീകരിച്ചു.
മേഖലാ ഭാരവാഹികളായ എം.എം.മോഹനൻ, പി.കെ.വിനീഷ്, കെ.കെ.ചന്ദ്രൻ, നന്മ സാംസ്കാരിക വേദി കൺവീനർ ഉദയൻ ഇടച്ചേരി എന്നിവർ പ്രസംഗിച്ചു.
ഡെപ്യൂട്ടി തഹസിൽദാരായി പ്രൊമോഷൻ ലഭിച്ച്
ഇരിക്കൂർ മേഖലയിൽ നിന്ന് സ്ഥലം മാറി പോകുന്ന മേഖലാ ഭാരവാഹികളായ
എം.എം.മോഹനൻ, പി.കെ.വിനീഷ് എന്നിവർക്ക് അനുമോദനം നൽകി.
കെ.കെ.ചന്ദ്രൻ, എൽ.എം.മധുസൂദനൻ
എന്നിവരെ മേഖലാ കമ്മിറ്റിയിലേക്ക്  തെരഞ്ഞെടുത്തു.