August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

സ്വതന്ത്ര ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സെന്റ് ജോസഫ്സ് എൽ പി സ്കൂൾ രണ്ടാംകടവിൽ വർണ്ണാഭമായി നടന്നു

SHARE

 

സ്വതന്ത്ര ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സെന്റ് ജോസഫ്സ് എൽ പി സ്കൂൾ രണ്ടാം കടവിൽ വർണ്ണാഭമായി നടന്നു. സ്കൂൾ മാനേജർ ഫാദർ ജോസഫ് തേനംമക്കൽ ദേശീയ പതാക ഉയർത്തി.
ചടങ്ങുകൾക്ക് സെന്റ് ജോസഫ്സ് എൽ പി സ്കൂൾ ഹെഡ് മിസ്റ്റേസ് മിനിമോൾ സി അബ്രാഹം നേതൃത്വം വഹിച്ചു. രണ്ടാം കടവ് വാർഡ് മെമ്പർ ശ്രീമതി എൽസമ്മ ചേന്തംകുളം സ്കൂൾ ലീഡർ അദ്വാത്മിക ഷിൽജോ സ്കൂൾ മാനേജർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന്കുട്ടികളുടെ വന്ദേഭാരതം നൃത്താവിഷ്കാരം നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി നടത്തിയ ക്വിസ് മത്സര സമ്മാനം വിതരണം ചെയ്തു. മധുരപലഹാരം വിതരണം ചെയ്തു