November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 4, 2026

ശ്രീകാര്യം കൊലപാതകക്കേസിലെ പ്രതികളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും.

SHARE

ശ്രീകാര്യം കൊലപാതകക്കേസിലെ പ്രതികളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും. മണക്കാട് സ്വദേശിയായ പതിനേഴുകാരൻ, ശ്രീകാര്യം സ്വദേശി ഉമർ, ആനന്ദ എന്ന യുവതി എന്നിവരാണ് നിലവിൽ അറസ്റ്റിലായ മൂന്ന് പേർ.

ഒന്നാം പ്രതിയായ പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഉമറിനെയും അനന്തയെയും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോകുന്നത്.

ഈ കേസിൽ ഉമറിന്റെ പെൺസുഹൃത്തായ ഐശ്വര്യ എന്ന നാലാമതൊരാൾക്ക് കൂടി പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൊലപാതക വിവരം ഉമർ ഇവരെ ഫോണിൽ അറിയിച്ചിരുന്നെങ്കിലും, നിലവിൽ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

കൊലപാതകം നടന്ന പാങ്ങപ്പാറയിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പതിനേഴുകാരനെയും ഉമറിനെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയെങ്കിലും മൂന്നാം പ്രതിയായ ആനന്തയ്ക്ക് നേരിട്ട് പങ്കില്ലാത്തതിനാൽ ഇവരെ തെളിവെടുപ്പിന് എത്തിച്ചില്ല. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം മറവ് ചെയ്യാൻ മാത്രമാണ് ഉമർ സഹായിച്ചതെന്നുമാണ് പതിനേഴുകാരൻ പോലീസിന് നൽകിയ മൊഴി.