അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപേഴ്സ് അസോസ്സിയേഷൻ ഇരിട്ടി പ്രൊജക്റ്റ് സമ്മേളനം പുന്നാട് സ: കോടിയേരി സ്മാരക ഹാളിൽ വെച്ച് നടന്നു .

അങ്കണവാടി ജിവനക്കാരെ സർക്കാർ ജീവനക്കാരായി അംഗികരിച്ച് ആനുകൂല്ല്യങ്ങൾ നൽക്കണമെന്ന് പുന്നാട് സ: കോടിയേരി സ്മാരക ഹാളിൽ വെച്ച് നടന്ന അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപേഴ്സ് അസോസ്സിയേഷൻ ഇരിട്ടി പ്രൊജക്റ്റ് സമ്മേളനം ആവിശ്യപ്പെട്ടു. സി.ഐ.ടി.യു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം.സമീന സമ്മേളനം ഉത്ഘാടനം ചെയ്തു. അസോസ്സിയേഷൻ ഏറിയ പ്രസിഡണ്ട് ശിഷിത പി.എസ് അദ്ധ്യക്ഷത വഹിച്ചു, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഇ.എസ്.സത്യൻ, പി.പി.മുകുന്ദൻ മാസ്റ്റർ, അസോസ്സിയേഷൻ ഏരിയ സെക്രട്ടറി ടി.വി.രജനി, ജില്ലാ ജോ: സെക്രട്ടറി ഓമന. കെ.വി., എൻ.രാജൻ, ഉഷാകുമാരി, സുരേഷ് ബാബു.കെ.സി, ടി.വി.ശ്രീജ, എന്നിവർ സംസാരിച്ചു. ഐ.സി.ഡി എസ് സുപ്പർവൈസർമാരായി പ്രമോഷൻ ലഭിച്ച കെ.റജുല, സിന്ധു.കെ ജോലിയിൽ നിന്നും വിരമിച്ച കെ. സരസ്വതി, പങ്കജവല്ലി.സി .പി, ഡെയ്സി ആൻട്രൂസ് എന്നിവരെ സമ്മേളനത്തിൽ വെച്ച് സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ ആദരിച്ചു.സെക്രട്ടറിയായി രജനി ടി.വി.യെയും
പ്രസിഡണ്ടായി ശിക്ഷിത . പി. എസ് നെയും ട്രഷററായി ശ്രീജ.ടി.വി.യെയും
സമ്മേളനം തിരഞ്ഞെടുത്തു.

