August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

കുടുംബശ്രജില്ലാ മിഷൻ്റെയും ബേഡടുക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബെറ്റ് (BET) സ്നാക്സ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.

SHARE

 

ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (ബേഡഡുക്ക സി.ഡി.എസ്)ൻ്റെ നേതൃത്വത്തിലാണ് ബെറ്റ് ബേക്കറി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
കുടുംബശ്രീ പ്രവർത്തകർ തനതായ രീതിയിൽ തയ്യാറാക്കുന്ന വൈവിധ്യമാർന്ന പലഹാരങ്ങൾ, മായമില്ലാത്തതും വീട്ടിലുണ്ടാക്കുന്നതുമായ വിഭവങ്ങളുടെ ലഭ്യത.കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, അഗ്രോ ഫാർമേഴ്സ് കമ്പനിയുടെ കീഴിലുള്ള പ്രത്യേക വിഭവങ്ങൾ.കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയും പ്രചാരണവും നൽകുക, ഒപ്പം കാസർകോടിന്റെ തനതായ രുചികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സംരംഭത്തിൻ്റെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ ആദ്യവില്പന ജില്ലാകളക്ടർ അർജുൻപാണ്ഡ്യൻ ഐ എ എസ് നിർവ്വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം മധുസൂദനൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പത്മാവതി, ചെങ്കള സിഡിഎസ് ചെയർപേഴ്സൺ സക്കീന,ശിവൻ ചൂരിക്കോട് സംസാരിച്ചു, ബേഡകം സിഡിഎസ് ചെയർപേഴ്സൺ ഗുലാബി സ്വാഗതവും, എഡിഎംസി കെ.എം.കിഷോർകുമാർ നന്ദിയും പറഞ്ഞു.