May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 12, 2025

തലസ്ഥാന നഗരിയുടെ പുതുവത്സര ആഘോഷത്തിന് മാറ്റു കൂട്ടി വസന്തോത്സവം

1 min read
SHARE

തലസ്ഥാന നഗരിയുടെ പുതുവത്സര ആഘോഷത്തിന് മാറ്റു കൂട്ടുകയാണ് വസന്തോത്സവം. 3000ത്തിൽ അധികം വ്യത്യസ്തങ്ങളായ പുഷ്പങ്ങൾ വസന്തോത്സവത്തിൽ ഉണ്ട്. പുഷ്പങ്ങളുടെ വ്യത്യസ്തത ആസ്വദിക്കാനും വാങ്ങാനുമായി നിരവധി ആളുകളാണ് ദിനംപ്രതി കനകക്കുന്നിലേക്ക് എത്തുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം ഇനങ്ങളിൽ പെട്ട 35000 പൂച്ചെടികൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, വ്യക്തികൾ, നഴ്സറികൾ തുടങ്ങിയവയുടെ മത്സര വിഭാഗത്തിൽ വിവിധയിനം ഇല ചെടികളും പൂച്ചെടികളും വസന്തോത്സവത്തിൻ്റെ മാറ്റ് കൂട്ടുന്നു.

മഞ്ഞൾ വിഭാഗത്തിൽപ്പെട്ട കുർക്കുമ അലിസ്മാറ്റി ഫോളിയ ഹൈബ്രിഡ്, വിവിധ വർണങ്ങളിൽ ഉള്ള പോയൻ സെറ്റിയയുമാണ് മേളയിലെ പ്രധാന ആകർഷണം. പുഷ്പങ്ങളുടെ ഭംഗി ആസ്വദിക്കാനും, വാങ്ങിക്കാനുമായി വലിയ ജനക്കൂട്ടമാണ് എത്തുന്നത്. പുഷ്പങ്ങൾ ഉപയോഗിച്ചുള്ള ഇൻസ്റ്റലേഷനാണ് മറ്റൊരു ആകർഷണം. ഒരു ലക്ഷത്തിലേറെ പുഷ്പങ്ങൾ ഉപയോഗിച്ചാണ് ഓരോ ഇൻസ്റ്റലേഷൻ നിർമ്മിച്ചത്. അതേസമയം ദീപപ്രഭയാൽ ഒരുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ കനകക്കുന്ന് മേഖല. പുതുവത്സരത്തോട് അനുബന്ധിച്ചാണ് ടൂറിസം വകുപ്പ് കനകക്കുന്നിൽ ദീപാലങ്കാരമൊരുക്കിയത്. പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കിയ ദീപക്കാഴ്ചകൾ കാണാൻ നിരവധി പേർ എത്തുന്നുണ്ട്. ഇതിനൊടകം അവധികാലം ആഘോഷിക്കുന്നവരുടെ ഫെവറേറ്റ് സ്പോട്ടായി മാറാൻ കനകക്കുന്നിന് ക‍ഴിഞ്ഞു.