May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യ മുക്തമാക്കാൻ നഗര സഭ, ഒപ്പം ചേർന്ന് കാഞ്ചനമാലയും എൻഎസ്എസും

1 min read
SHARE

കോഴിക്കോട്: മാലിന്യമുക്തം നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിൻ്റെ ഭാഗമായി ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യ മുക്തമാക്കാൻ മുക്കം നഗരസഭ. കോഴിക്കോട് ജില്ലാ ശുചിത്വ മിഷനും മുക്കം നഗരസഭയും അൽ ഇർഷാദ് വിമൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും സംയുക്തമായാണ് ഇരുവഴിഞ്ഞിപ്പുഴ ശുചീകരിച്ചത്. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീളുന്ന സ്വച്ഛതാ ഹി സേവാ ദ്വൈവാരാചരണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബോട്ടിലൂടെയും തോണിയിലൂടെയുമുള്ള ശുചീകരണം ശ്രദ്ധേയമായി. കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിൻ്റെ പരിസരം കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ചാലിയാറിൻ്റെ പ്രധാന കൈവഴിയായ ഇരുവഴിഞ്ഞിയിൽ മഴക്കാലത്തുൾപ്പെടെ അടിഞ്ഞു ചേർന്ന മാലിന്യങ്ങളാണ് എൻഎസ്എസ് വോളണ്ടിയർമാരും പൊതു പ്രവർത്തകരും നഗരസഭ ജീവനക്കാരും ചേർന്ന് നീക്കം ചെയ്തത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്വച്ഛ് ഭാരത് മിഷൻ ബ്രാൻഡ് അബാസിഡർ കാഞ്ചനമാല ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് സ്വാഗതം പറഞ്ഞു. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഗൗതമൻ  എം കെ എ എസ്  മുഖ്യാഥിതിയായി. മുക്കം നഗരസഭ സെക്രട്ടറി ബിബിൻ ജോസഫ്, സൂപ്രണ്ട് സുരേഷ് ബാബു, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ സത്യനായണൻ, കൗൺസിലർമാരായ ജോഷില സന്തോഷ്, ശിവൻ വളപ്പിൽ, കല്യാണിക്കുട്ടി, അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി കോളേജ് പ്രിൻസിപ്പാൾ സെലീന എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, കൃപ രഞ്ജിത്ത്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, മുക്കം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജില എം,ബോബിഷ് കെ, ആശ തോമസ്, വിശ്വംഭരൻ ഷിബു, കെ എസ് ഡബ്ല്യൂ എം പി എഞ്ചിനിയർ സാരംഗി കൃഷ്ണ , ശുചിത്വ മിഷൻ വൈ പി ശ്രീലക്ഷ്മി, ഹരിതകർമ്മസേനാംഗങ്ങൾ, നഗരസഭ സാനിറ്റേഷൻ വർക്കേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.