ഇരിട്ടി നഗരസഭ 24- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികൾക്കായി ഒരുക്കിയ സാധനങ്ങളുടെ വിതരണ ഉദ്ഘാടനം ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു

1 min read
SHARE

അങ്കണവാടികളിൽ എത്തുന്ന കുട്ടികൾക്ക് പോഷക സമൃദ്ധമായ വിവിധ തരത്തിലുള്ള ഭക്ഷണം നൽക്കുന്നതിനായി നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികൾക്ക് ഇഡ്ലി സ്റ്റീമർ, മിക്സി, എന്നിവയും തൂക്കം രേഖപ്പെടുത്തുന്നതിന് ഡിജിറ്റൽ വെയിൻ മിഷ്യനും, 10 വീതം പ്ലാസ്റ്റിക്ക് കസേരകളും നൽകി. വള്ള്യാട് അങ്കണവാടിയിൽ വെച്ച് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.ശ്രിലത ഇവ കൈമാറി. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.രഘു ഐ.സി.സി.എസ് സുപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, ആശ വർക്കർ അനിത പി.പി. എന്നിവർ സംസാരിച്ചു.