ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെവീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.

കമ്പല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെവീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടി പൊയിലിലെ കുറുന്തലെ വീട്ടിൽ കെ.വി.ചിരി യാണ് മരിച്ചത്.86വയസ്സായിരുന്നു.ഇന്ന് രാവിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരം അറിഞ്ഞ് ചിറ്റാരിക്കാൽപോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു..കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ അവസാനമായി നാട്ടുകാർ കണ്ടത്.പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും.


