August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

സിനിമയ്ക്ക് പ്രതിഫലം 275 കോടി, മുഖ്യമന്ത്രി വിജയ്ക്ക് ശമ്പളം വര്‍ഷം 35 ലക്ഷം

SHARE

ഒരു സിനിമയ്ക്ക് 275 കോടി രൂപവരെ പ്രതിഫലം വാങ്ങിയിരുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് മുഖ്യമന്ത്രി പദവിയിലെത്തുമ്പോള്‍ വര്‍ഷത്തില്‍ മൊത്തം ലഭിക്കുന്ന ശമ്പളം 35 ലക്ഷം രൂപമാത്രം.

തെന്നിന്ത്യയിലെ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമായിരുന്നു വിജയ്. എന്നാല്‍ ഭരണത്തലവന്റെ കസേരയിലേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന മാസശമ്പളം ഏകദേശം 2.85 ലക്ഷം രൂപ മാത്രമാണ്.

സൂപ്പര്‍ താരത്തില്‍ നിന്ന് മുഖ്യമന്ത്രി പദവിയില്‍ എത്തുമ്പോള്‍ സാമ്പത്തികമായി വലിയ നഷ്ടമാണ് വിജയ്ക്ക് ഉണ്ടാകുക. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രമായ ‘ജനനായകന്’ 275 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയ്‌യുടെ അടിസ്ഥാന പ്രതിമാസം ശമ്പളം 2,05,000 രൂപയാണ്. മറ്റ് ആനൂകൂല്യങ്ങളെല്ലാം ചേര്‍ത്താല്‍ 2.85 ലക്ഷം രൂപവരെയാകും. ഈ രീതിയില്‍ കണക്കാക്കിയാല്‍ പ്രതിവര്‍ഷശമ്പളം 34.2 ലക്ഷം രൂപയാണ്.