February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 25, 2026

കുന്നത്തുകാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും

SHARE

തിരുവനന്തപുരം കുന്നത്തുകാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് തീരുമാനം. ഒറ്റയ്ക്ക് താമസിച്ചിരുന്ന കുന്നത്തുകാൽ സ്വദേശി സെലീനാമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധിക ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മോഷണം പോയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. റിട്ടയേഡ് ന‍ഴ്സായിരുന്നു സെലീനാമ്മ.

മൃതദേഹത്തിൽ മുറിവുകൾ ഉണ്ടെന്നാണ് കുടുംബത്തിൻറെ പരാതി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ജില്ലാ കളക്ടറുടെ അനുമതി തേടിയിരുന്നു. തഹസിൽദാരുടെ റിപ്പോർട്ടിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.