നെടുമങ്ങാട്: തേനീച്ച ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്. ട്രഷറിയിൽ എത്തിയവർക്കാണ് പരിക്കേറ്റത്. സമീപത്തെ റവന്യൂ ടവറിലെ തേനീച്ച കൂട്ടിൽ പരുന്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് തേനീച്ച ട്രഷറിയിൽ എത്തിയവരെ ആക്രമിച്ചു. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.