സോഷ്യൽ മീഡിയ വൈറൽ കൊലയാളിയായി മാറിയ ഷിംജിതയ്ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്ന് ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

SHARE

സോഷ്യൽ മീഡിയയിലൂടെ പണമുണ്ടാക്കാനും പ്രശസ്തി കിട്ടുന്നതിനും വേണ്ടി ഒരു പാവം ചെറുപ്പക്കാരനായ ദീപക് എന്ന വ്യക്തിയുടെ മരണത്തിലൂടെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സോഷ്യൽ മീഡിയ വൈറൽ കൊലയാളിയായ
ഷിംജിതക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്ന് ഇരിട്ടിയിൽ വെച്ച് ചേർന്ന് സംസ്ഥാന നേതൃത്വ യോഗത്തിൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസ്തുത യോഗത്തിൽ സംഘടനയുടെ ലീഗൽ അഡ്വൈസറും സുപ്രീം കോർട്ട് വക്കീലുമായ ശ്രീ മാത്യു എൻ ദേവ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ അജീഷ് മൈക്കിൾ ജനറൽ സെക്രട്ടറി ശ്രീ 1 R അനീഷ്,കണ്ണൂർ ജില്ലാ ഭാരവാഹികളായ PT ദാസപ്പൻ, AM മൈക്കിൾ, മനോജ്‌ മുല്ലപ്പള്ളി , ജിനോ ഷാജി, തുടങ്ങിയവർ സംസാരിച്ചു.