October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 13, 2026

ശശികല എന്ന സ്ത്രീ ഉൾപ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് ഞങ്ങളെക്കുറിച്ച് പറയുന്നത്; മാനുഷിക മര്യാദ കാണിക്കണം’

SHARE

പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉന്നതരുടെ ഭാഗത്തുനിന്നും നടക്കുന്നതായി സംശയിക്കുന്നുവെന്ന് നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട പാലക്കാട് കരിമ്പ സ്വദേശിനി ഗോപികയുടെ കുടുംബം. ഇത്രയും ഗൗരവതരമായ കുറ്റം ചെയ്തിട്ട് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാനുണ്ടായ സാഹചര്യം ഉണ്ടായത് കേസിനെ അട്ടിമറിക്കാനാണെന്ന് പിതാവ് പ്രദീപ് കുമാര്‍ ആരോപിച്ചു.

സോഷ്യല്‍മീഡിയയില്‍ വളരെ മോശമായ രീതിയില്‍ തന്നെയും മകളെയും കുടുംബത്തെയും താറടിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ട്.

ശശികല എന്ന സ്ത്രീ ഉള്‍പ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് തങ്ങളെക്കുറിച്ച് സമൂഹത്തോട് പറയുന്നതെന്ന് കേള്‍ക്കുന്നുണ്ടെന്നും

അല്‍പം മാനുഷിക മര്യാദ കുടുംബത്തോട് കാണിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. ശശികല പറഞ്ഞ ഈ വൃത്തികേടുകള്‍ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും കുടുംബം പറഞ്ഞു.