May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

‘പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം’: എംവി ഗോവിന്ദൻ മാസ്റ്റർ

1 min read
SHARE

ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് നിലവിലുള്ള ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിന് വെള്ള പൂശാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണ്. പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങളും അതിനാവശ്യമായ സഹായങ്ങളും ചെയ്തുകൊടുത്ത് മുന്നോട്ട് പോവുന്ന ഗവര്‍ണർമാരെയാണ് കേരളം കണ്ടിട്ടുള്ളത്. അതില്‍ നിന്ന് വ്യത്യസ്തനായിരുന്നു നിലവിലുള്ള ഗവര്‍ണര്‍. അത് മാറി ശരിയായ രീതിയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ച് പോവുന്ന ഒരു സമീപനത്തിലേക്ക് ഗവര്‍ണര്‍ എത്തണം. പുതിയ ഗവര്‍ണറെ ബിജെപിയാണ് നാമനിര്‍ദേശം ചെയ്യുന്നത്. പരമ്പരാഗത ആര്‍എസ്എസ് ബിജെപി സംവിധാനത്തെ അടിസ്ഥാനമാക്കിയിട്ടാണ് ഗവര്‍ണറെ തീരുമാനിക്കുന്നത്. അതുകൊണ്ട് വരുന്ന ഒരു ഗവര്‍ണറെ പറ്റി മുന്‍കൂട്ടി അദ്ദേഹം എങ്ങനെയായിരിക്കും എന്ന് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭരണഘടനാപരമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാരുമായി യോജിച്ചു പ്രവർത്തിക്കേണ്ട കടമ ഏതൊരു ഗവർണർക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അത്തരം ശ്രമങ്ങള്‍ രാജ്യ വ്യാപകമായി നടക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.