August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

തളിപ്പറമ്പിൽ ഓട്ടോറിക്ഷാ മറിഞ്ഞ് യാത്രകാരിക്ക് പരിക്കേറ്റു.

SHARE

 

മാന്ധംകുണ്ടിലെ ടി വി പത്മിനി(58)ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച ഉച്ചയോടെ തളിപ്പറമ്പ്
ബസ് സ്റ്റാൻ്റിന് സമീപം ദേശിയപാതയിലായിരുന്നു അപകടം.

സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ഓട്ടോയിൽ വീട്ടിലേക്ക്
പോകുന്നതിനിടയിലായിരുന്നു അപകടം.

കാറിൽ ഇടിക്കാതിരിക്കാൻ ഓട്ടോ പെട്ടന്ന് വെട്ടിച്ചതോടെ മറിയുകയായിരുന്നു.

ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും ചേർന്ന് പത്മിനിയെ പുറത്തെടുക്കുകയായിരുന്നു.

പരിക്കേറ്റ ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.