September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

വീട്ടുകിണറിലെ വെള്ളത്തിന് നീല നിറം

SHARE

അഞ്ചരക്കണ്ടി: വീട്ടുകിണറ്റിലെ വെള്ളത്തിന് നിറം മാറ്റം.

മുരിങ്ങേരി പോസ്റ്റ് ഓഫീസിന് സമീപം അഞ്ചാംപീടിക ഹൗസിൽ ഒട്ടോറിക്ഷ ഡ്രൈവർ പുരുഷോത്തമന്റെ വീട്ടിലെ കിണർ വെള്ളമാണ് നീല നിറമായത്.

ഇന്നലെ രാവിലെയോടെയാണ് നിറം മാറ്റം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥിരമായി വെള്ളമെടുക്കുന്ന കിണർ വെള്ളത്തിനാണ് മാറ്റമുണ്ടായത്.

നിറം മാറ്റം കാണുന്നതിന് നിരവധി പേരാണ് പുരുഷോത്തമന്റെ വീട്ടിലെത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.