April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 3, 2025

ഇന്ന് ലോക ഉറക്ക ദിനം ; സുഖമായി ഉറങ്ങണോ എന്നാൽ ഇവയൊക്കെ ഒന്ന് ശ്രദ്ധിച്ചോളു

1 min read
SHARE

മാർച്ച് 14 ലോക ഉറക്ക ദിനമായി ആചരിക്കുന്നു, ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. നല്ല ഉറക്കം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല , ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് മെച്ചപ്പെട്ട ഉറക്കവും.എന്നാൽ ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. നിരവധി പേരാണ് ഇതിനായി ചികിത്സ തേടുന്നത് ,ഇതിൽ കൂടുതലും യുവാക്കളാണെന്നത് ഏറെ ശ്രദ്ധേയമാണ്.ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിനെയും മനസിനെയും ഒരുപോലെ ബാധിക്കുകയും നമ്മളെ ഒരു രോഗിയാക്കി മാറ്റുകയും ചെയ്യും.രാത്രിസമയങ്ങളിൽ മൊബൈൽ ഫോൺ ,ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് നമ്മൾ എന്നാൽ ഈ സ്‌ക്രീനുകളിൽ നിന്ന് വരുന്ന വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും ,കൂടാതെ സമ്മർദ്ദം, ഉത്കണ്ഠ ,കഫീന്റെ ഉപയോഗം ,പുകവലി ,മദ്യപാനം എന്നിവയെല്ലാം ഉറക്കം നഷ്ടപ്പെടുത്തും.ഇതിനാൽ പകൽ സമയങ്ങളിൽ ക്ഷീണം അനുഭവപ്പെടുകയും ,രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.

ഉറക്കത്തിന്റെ കാര്യത്തിൽ അധികം ആരും ശ്രദ്ധിക്കാത്ത ഒരു രോഗാവസ്ഥയാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA), ഉറങ്ങുമ്പോൾ ശ്വസന തടസ്സം അനുഭവപ്പെടുകയും ഉറക്കത്തിൽ നിന്ന് അതിവേഗം ഉണരുകയും ചെയുന്ന ഈ രോഗാവസ്ഥയിൽ ,ശ്വാസോച്ഛ്വാസം പഴയ നിലയിലേക്ക് എത്താനായി എടുക്കുന്ന സമയം ഉറക്കം പൂർണമായും നഷ്ടപ്പെടും.ഇത് രക്തസമ്മർദ്ദം ,ഹൃദ്രോഗം ,പ്രമേഹം ,അകാല മരണം എന്നിവയ്ക്ക് കാരണമാകും .വിദേശ രാജ്യങ്ങളിൽ OSA ഉണ്ടാകാനുള്ള കാരണം അമിതവണ്ണമാണെന്നാണ് പഠനങ്ങൾ പറയുന്നത് എന്നാൽ ഇന്ത്യയിൽ വണ്ണമില്ലാത്തവരിൽ പോലും ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഉറക്ക സംബന്ധമായ ഇത്തരം രോഗങ്ങൾക്ക് കാരണമെന്നാണ് കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റായ ഡോ. അരൂപ് ഹാൽഡറിൽ പറയുന്നത്.