നിർധനർക്ക് വീട് വെക്കാൻ ഒരേക്കറോളം ഭൂമി സൗജന്യമായി വിട്ടുനൽകി സിപിഎം ലോക്കൽ സെക്രട്ടറി ടോമി മൈക്കിൾ

1 min read
SHARE

ചപ്പാരപ്പടവ്: നിർധനർക്ക് വീട് വെക്കാൻ ഒരേക്കറോളം ഭൂമി സൗജന്യമായി വിട്ടുനൽകി ചപ്പാരപ്പടവ് സിപിഎം ലോക്കൽ സെക്രട്ടറി ടോമി മൈക്കിൾ. ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന ടോമി 3 വർഷം മുമ്പാണ് പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്. എടക്കോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനത്തോട്നുബന്ധിച്ചാണ് ഒരേക്കറോളം ഭൂമി നിർധനർക്ക് നൽകാൻ അദ്ദേഹം തീരുമാനിച്ചത്. ടോമിയും സഹോദരി ഭർത്താവും 25 ലക്ഷം രൂപ ചെലവാക്കി വാങ്ങിയ ഒരേക്കർ 8 സെന്റ് സ്ഥലമാണ് പതിനൊന്നോളം കുടുംബങ്ങൾക്ക് വീതിച്ച് നൽകുന്നത്. അർഹരായ ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജൂലൈ പത്ത് വരെ അപേക്ഷ സ്വീകരിച്ച് തീർത്തും നിർധനരായ ആളുകളുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി പതിച്ചു നൽകുക. റോഡ്, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷമാണ് ആളുകൾക്ക് ഭൂമി നൽകുക.