ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണു, ഡോക്ടർക്ക് ദാരുണാന്ത്യം.

1 min read
SHARE

കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി മരിച്ച ഡോക്ടറുടെ സംസ്ക്കാരം ഇന്ന് വൈകീട്ട് മാങ്കാവ് ശ്മശാനത്തില്‍ നടക്കും. കണ്ണൂര്‍ റീജിനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സള്‍ട്ടന്റ് ഡോ.എം സുജാതയാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. കോഴിക്കോട് റെയിവേ സ്റ്റേഷനില്‍ നിന്നും കണ്ണൂരിലേക്ക് പോകാന്‍ എത്തിയപ്പോഴായിരുന്നു അപകടം. എറണാകുളം -കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സപ്രസില്‍ കയറാന്‍ ശ്രമിക്കവേ പ്ലാറ്റഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.