എം ടിയുടെ ദുഃഖാചരണം കണക്കിലെടുക്കാതെ പരിശീലന പരിപാടി; റിപ്പോർട്ട് തേടി മന്ത്രി
1 min read

തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്തിൻ്റെ ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി. എം ടിയുടെ ദുഃഖാചരണത്തിനിടെ പരിശീലന പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പിനോട് മന്ത്രി ചിഞ്ചു റാണി റിപ്പോർട്ട് തേടിയത്. വകുപ്പ് ഡയറക്ടറിൻ്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. അഡീഷണൽ ഡയറക്ടറുൾപ്പെടെ ഉന്നത ഉദ്യേഗസ്ഥർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
എം ടിയുടെ വിയോഗത്തിൽ സർക്കാർ പരിപാടികൾ മാറ്റാൻ നിർദ്ദേശിച്ച മുഖ്യമന്ത്രിയുടെ നിർദേശം ലംഘിച്ചായിരുന്നു മൃഗസംരക്ഷണ് വകുപ്പിന്റെ പരിപാടി. ജില്ലയിലെ ഫാം തൊഴിലാളികൾക്കാണ് പേരൂർക്കടയിൽ പരിശീലനം സംഘടിപ്പിച്ചത്. ഉദ്ഘാടകയായ മന്ത്രി പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. പരിപാടി മാറ്റി വയ്ക്കാൻ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും മന്ത്രിയുടെ നിർദേശം ഉദ്യോഗസ്ഥർ കണക്കിലെടുത്തില്ല.
രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് എം ടിയുടെ വിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം
പേരൂര്‍ക്കട ലൈവ് സ്റ്റോക്ക് ട്രേഡിംഗ് സെൻ്ററിൽ ഫാമുകളിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടിയാണിത്.നില വിളക്ക് ഉള്‍പ്പെടെ വെച്ചായിരുന്നു പരിപാടി. എന്നാല്‍ വിളക്ക് ഹാരമിട്ട് വെച്ചെങ്കിലും കൊളുത്തിയില്ലെന്നും എം ടിക്ക് ആദരസൂചകമായി എഴുന്നേറ്റ് നിന്നുവെന്നുമാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻ സിംഗിൻറെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്തും സംസ്ഥാനത്തും ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
