കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ.

പാപ്പിനിശേരി ▾കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ. വളപട്ടണം സ്വദേശി മുഹമ്മദ് ജംഷീൻ(37), കല്യാശേരി സെൻട്രലിലെ പി ഫസൽ (29) എന്നിവരാണ് 4.760 ഗ്രാം എം ഡി എം എയുമായി പിടിയിലായത്.
വളപട്ടണം എസ്ഐ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പാപ്പിനിശേരി പഞ്ചായത്ത് ഹൈസ്കൂളിന് സമീപത്ത് നിന്നാണ് ഇരുവരെയും പിടിച്ചത്. പൊലീസ് പട്രോളിങ്ങിനിടെ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തു കണ്ടെത്തിയത്.
കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി. ഫസലിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും കാറിന്റെ ഡാഷ് ബോർഡിൽ നിന്നുമാണ് എം ഡി എം എ കണ്ടെടുത്തത്.
കാറിന്റെ പിൻഭാഗത്ത് നിന്ന് ഗ്ലാസ് ഫണലും കണ്ടെടുത്തു. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഒമാരായ ഷിൻറോ, ബ്രിജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

