ബംഗളുരുവിൽ ഇരിട്ടി സ്വദേശിയായ യൂബർ ടാക്സി ഡ്രൈവർ മരണപ്പെട്ടു.

SHARE

 

ഇരിട്ടി: ബംഗളുരുവിൽ ഇരിട്ടി സ്വദേശിയായ യൂബർ ടാക്സി ഡ്രൈവർ മരണപ്പെട്ടു രണ്ട് വർഷമായി ബാംഗ്ലൂരിൽ
യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇരിട്ടി വള്ളിത്തോട് സ്വദേശിയായ മുസ്തഫയുടേയും കദീജയുടെയും മകനായ മനോഫ്.വ്യാഴാഴ്ച വൈകുന്നേരമാണ് നാഗവാരയിലെ താമസ സ്ഥലത്ത്‌ മനാഫിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. അമൃതഹള്ളി പോലീസ് സ്റ്റേഷൻ SHO യുടെ നിർദ്ദേശപ്രകാരം കേളി ബാംഗ്ലൂർ പ്രവർത്തകർ മനാഫിൻറെ മൃതദേഹം ഡോ. അംബേദ്‌കർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കുകയും, ഇന്നലെ ഉച്ചയോടെ പോസ്റ്റുമോർട്ടത്തിന് ശേഷം, കലാശിപാളയ MMA ആസ്ഥാനത്ത്‌ എത്തിച്ച് മുഹമ്മദ് ഉസ്താദിൻറെ നേതൃത്വത്തിൽ മയ്യത്ത്‌ പരിപാലനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്ക് കൊണ്ടുപോയി. കേളി ബാംഗ്ളൂർ ജനറൽ സെക്രട്ടറി ജഷീർ പൊന്ന്യം, പ്രസിഡൻറ് സുരേഷ് പാൽകുളങ്ങര എന്നിവർ നേതൃത്വം നൽകി.

കബറടക്കം രാത്രി 12 മണിക്ക് വള്ളിത്തോട്, ബദർ ജുമാമസ്ജിദിൽ നടന്നു.