കണ്ണൂരില്‍ എല്‍ഡിഎഫിന്റെ സീറ്റ് യുഡിഎഫ് പിടിച്ചു, കോര്‍പ്പറേഷന്‍ ഡിവിഷന്‍ നിലനര്‍ത്തി

1 min read
SHARE

കണ്ണൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ചെറുതാഴം പഞ്ചായത്ത് 16ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. 80 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി യു രാമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് ഒരു വോട്ടിനു വിജയിച്ച വാര്‍ഡാണ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഫ് പിടിച്ചെടുത്തത്. കണ്ണൂര്‍ കോര്‍പറേഷന്‍ ഡിവിഷന്‍ യുഡിഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ എ ഉമൈബ 1015 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞ തവണ 701 വോട്ടായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം.
കോട്ടയം മുന്‍സിപ്പാലിറ്റിയിലെ 38ാം വാര്‍ഡ് പുത്തന്‍തോട് യുഡിഎഫ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ സൂസന്‍ കെ സേവിയര്‍ ജയിച്ചത്. വിജയത്തോടെ കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം തുടരും. പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ് പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസ്സി വര്‍ഗീസാണ് വിജയിച്ചത്. 78 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് പിടിച്ചെടുത്തത്. ആകെയുള്ള 13 സീറ്റില്‍ യുഡിഎഫ്ന് ആറ് സീറ്റായി. ഒരു സ്വതന്ത്രന്റെ പിന്തുണ അടക്കം എല്‍ഡിഎഫിനും ആറ് സീറ്റുണ്ട്. ബിജെപിക്കാണ് ഇവിടെ ഒരു സീറ്റ്.