April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

‘ഉണ്ണി മുകുന്ദന്‍ ‘വേറെ ലെവല്‍’, മാര്‍ക്കോ വന്നതോടെ ആരാധകരടെ എണ്ണം നൂറിരട്ടിയായി’; സംവിധായകൻ പദ്മകുമാര്‍

1 min read
SHARE

ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകന്‍ എം പദ്മകുമാര്‍. മാര്‍ക്കോയിലൂടെ ഉണ്ണി മുകുന്ദന്‍ ‘വേറെ ലെവല്‍’ എന്നു പറയാവുന്ന ശ്രേണിയിലെത്തി. ‘മാര്‍ക്കോ’ എന്ന നായകന്‍ കുതിച്ചു കയറുകയാണെന്നും കീഴടക്കാനുള്ള ഉയരങ്ങള്‍ ഉണ്ണി മുകുന്ദന്‍ എന്ന നടനു മുന്നില്‍ തല കുനിക്കട്ടെ എന്നുമാണ് സംവിധായകന്‍ പറയുന്നത്. പൃഥ്വിരാജും ജോജു ജോര്‍ജുമൊക്കെ ചേര്‍ന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും. ‘മല്ലുസിങ്ങി’ലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മള്‍ കണ്ടു. പിന്നെയും ഒരുപാട് സിനിമകള്‍ക്ക് ശേഷം ‘മാളികപ്പുറം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഉണ്ണിയെ കരിയറിന്റെ ഉയരങ്ങളില്‍ എത്തിച്ചു. ഇപ്പോള്‍ ഇതാ ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ‘വേറെ ലെവല്‍’ എന്നു പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു. സ്വന്തം ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ‘മാര്‍ക്കോ’ എന്ന നായകന്‍ കുതിച്ചുകയറുന്നു. നിറഞ്ഞു കവിഞ്ഞ തിയേറ്ററില്‍ അതിന് സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കു വയ്ക്കുന്നു. പരാജയങ്ങള്‍ പഴങ്കഥകള്‍ മാത്രമാവട്ടെ… കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണി മുകുന്ദന്‍ എന്ന ആത്മസമര്‍പ്പണമുള്ള അഭിനേതാവിന് മുന്നില്‍ തലകുനിക്കട്ടെയെന്നും എം പദ്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഓപ്പണിങ് ദിനത്തില്‍ തന്നെ 4.5 കോടി രൂപ കളക്ഷന്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’. ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലന്‍സ് രംഗങ്ങളാണ് ചിത്രത്തിലുള്ളത്.

പദ്മകുമാറിന്റെ കുറിപ്പ്:

അത്യുത്സാഹികളും കഠിനാദ്ധ്വാനികളുമായവര്‍ ഉയരങ്ങളിലേക്കുള്ള പടവുകള്‍ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തില്‍ നമ്മളോടടുത്തു നില്‍ക്കുന്ന അല്ലെങ്കില്‍ നമുക്കു പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കില്‍ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോര്‍ജുമൊക്കെ ചേര്‍ന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും. ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാര്‍ദ്ദനന്‍ എഴുതി സംവിധാനം ചെയ്ത ‘ബോംബെ മാര്‍ച്ച് 12’ന്റെ ലൊക്കേഷനിലാണ്. കാണാന്‍ കൗതുകമുള്ള, ഭംഗിയായി ചിരിക്കുന്ന, ജോലിയില്‍ അര്‍പ്പണബോധമുള്ള ആ ചെറുപ്പക്കാരന്‍ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി. ‘മല്ലുസിങ്ങി’ലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മള്‍ കണ്ടു. പിന്നെയും ഒരുപാട് സിനിമകള്‍ക്ക് ശേഷം ‘മാളികപ്പുറം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഉണ്ണിയെ കരിയറിന്റെ ഉയരങ്ങളില്‍ എത്തിച്ചു. ഇപ്പോള്‍ ഇതാ ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ‘വേറെ ലെവല്‍’ എന്നു പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു; ‘മാര്‍ക്കോ’ എന്ന മാസ് ചിത്രത്തിലൂടെ. സ്വന്തം ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ‘മാര്‍ക്കോ’ എന്ന നായകന്‍ കുതിച്ചുകയറുന്നു. നിറഞ്ഞു കവിഞ്ഞ തിയേറ്ററില്‍ അതിന് സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കു വയ്ക്കുന്നു. പരാജയങ്ങള്‍ പഴങ്കഥകള്‍ മാത്രമാവട്ടെ… കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണി മുകുന്ദന്‍ എന്ന ആത്മസമര്‍പ്പണമുള്ള അഭിനേതാവിന് മുന്നില്‍ തലകുനിക്കട്ടെ! അഭിനന്ദനങ്ങള്‍ ഉണ്ണി, ഷെറീഫ്, ഹനീഫ് അദേനി ആന്‍ഡ് ടീം.