June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 13, 2026

ഐഎഫ്എഫ്കെയിലെ പുരസ്കാരത്തിളക്കം; വിജയം ആഘോഷിച്ച് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ

SHARE

സംസ്ഥാന ചലച്ചിത്രമേളയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ഫാത്തിമയുടെ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
യുഎഇ-യിൽ ആണ് നടൻ ആസഫലിയും നിർമ്മാതാവ് കെ.വി. താമറും അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ സിനിമയുടെ അവാർഡ് ആഘോഷിച്ചത്.

താമർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ആഘോഷം.കെ.വി. താമർ ആദ്യമായി സംവിധാനം ചെയ്ത ആയിരത്തൊന്നു നുണകളിലെ സ്പോട്ട് എഡിറ്റർ ആയിരുന്ന ഫാസിൽ മുഹമ്മദാണ് ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്തത്.ഷംലയാണ് ഫെമിനിച്ചി ഫാത്തിമയിലെ നായിക.സുധീഷ് സ്കറിയയും ഫെമിനിച്ചി ഫാത്തിമയുടെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു.
അവാർഡ് നേടിയതിലും സിനിമ ചർച്ചയായതിലും സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് കെ.വി. താമർ പറഞ്ഞു. ആസിഫലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം റാസൽ ഖൈമയിൽ പുരോഗമിക്കുകയാണ് .

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia