തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പരാതി.

1 min read
SHARE

നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തൃണമൂല്‍ എംപി സാകേത് ഗോഖലെയാണ് പരാതി നല്‍കിയത്. രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കാന്‍ മോദി വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് പെരുമാറ്റച്ചട്ട ലംഘനമാണ് എന്നും പരാതിയിൽ വ്യക്തമാക്കുന്നു. മാര്‍ച്ച് 17ന് ആന്ധ്രയിലെ രാഷ്ട്രീയ റാലിക്ക് മോദി എത്തിയത് ഹെലികോപ്റ്ററില്‍ ആണ്. ബിജെപി പണം നല്‍കി വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിക്കുന്നെങ്കില്‍ കമ്മീഷന്‍ വ്യക്തതത വരുത്തണം എന്നുംപറഞ്ഞു.