September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

സതീശനും സുധാകരനും ഭീകരവാദ പ്രവർത്തകരായി മാറിയെന്ന് മന്ത്രി പി രാജീവ്

SHARE

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും ഭീകരവാദ പ്രവർത്തകരായി മാറിയെന്ന് മന്ത്രി പി രാജീവ്. കടലാസ് പോലും എറിയരുതെന്നുള്ളത് മാറ്റി പറയുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മാറ്റി കൊടുത്തത് ഇരുമ്പ് വടിയും ഗോലികളുമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.കോൺഗ്രസ്സിന്റെ കുറ്റവിചാരണ സദസ്സിന് സ്വാഭാവിക മരണം സംഭവിച്ചു. ബഹിഷ്കരണം കോൺഗ്രസിനെ വല്ലാതെ ഒറ്റപ്പെടുത്തി. പാർട്ടിക്കുള്ളിൽ പോലും കെ.സുധാകരനും വി.ഡി സതീശനും പിന്തുണ നഷ്ടപ്പെട്ടു. സമൂഹത്തിനു മുൻപിൽ കോൺഗ്രസ്സ് നേതാക്കൾ പരിഹാസ്യരായി. കേരളം കുറച്ചു കൂടി പക്വതയുള്ള, നാടിനെ കുറിച്ച് ചിന്തിക്കുന്ന പ്രതിപക്ഷത്തെ അർഹിക്കുന്നു.

 

ഗവർണർ പദവിയിൽ ഇരിക്കാൻ യോഗ്യൻ അല്ലെന്നു ഇന്നലെയും അദ്ദേഹം തെളിയിച്ചു. കടിച്ചു തൂങ്ങി അധികാരത്തിൽ ഇരുന്നു നയങ്ങൾ നിശ്ചയിക്കുന്നു. ഗവർണർ സമയം കിട്ടുമ്പോൾ ഭരണഘടന വായിച്ചു പഠിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.