വാഹനാപകടം: മലയാളി യുവതി കുവൈറ്റില്‍ മരിച്ചു
1 min read

കുവൈറ്റില്‍ മലയാളി യുവതി വാഹന അപകടത്തില്‍ മരിച്ചു. കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബല്‍ കോട്ടേജില്‍അനു ഏബല്‍ (34) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന ഒരു വാഹനം ഇടിക്കുകയായിരുന്നു. യുവതിയെ ഫര്‍വാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ലുലു എക്‌സ്‌ചേഞ്ച് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജര്‍ ആയിരുന്നു.
