ഹോട്ടലുകളിൽ നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം; സമയം നീട്ടി നൽകണമെന്ന് വ്യാപാരികള്‍
1 min read

സംസ്ഥാനത്തെ ഹോട്ടലുകളിൽ നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നാണ് നിർദേശം. എന്നാൽ ഹെൽത്ത് കാർഡ് നാളെ മുതൽ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. മാർച്ച് 31 വരെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് ഹോട്ടൽ ആന്റ് റസ്റ്റോറൻറ് അസോസിയേഷനും വ്യാപാര വ്യവസായ ഏകോപന സമിതിയും കത്തയച്ചു. പ്രശ്നം പരിഹരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ വ്യാപാരികളുമായി ഇന്ന് ചർച്ച നടത്തും.
