ഇരിട്ടി ഗവൺമെന്റ് ആശുപത്രിക്ക് വീൽചെയർ വിതരണം ചെയ്തു.
1 min read

ഇരിട്ടി: ബി.എൽ.എം സൊസൈറ്റിയുടെ പതിനെട്ടാം ജന്മദിനത്തോടനുബന്ധിച്ച് സൊസൈറ്റി ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഇരിട്ടി ബ്രാഞ്ച് 2 വീൽചെയർ ഇരിട്ടി ഗവൺമെന്റ് ആശുപത്രിക്ക് വിതരണം ചെയ്തു. ഇരിട്ടി നഗരസഭ കൗൺസിലർ നന്ദനൻ കെ ഉദ്ഘാടനം ചെയ്തു. സോണൽ ഹെഡ് സുനിൽകുമാറിൽ നിന്നും സൂപ്രണ്ട് ഡോക്ടർ രാജേഷ് വീൽചെയർ സ്വീകരിച്ചു. റീജിണൽ ഹെഡ് വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിന് കോഡിനേറ്റർ സജിനാ പി അധ്യക്ഷത വഹിച്ചു. പി.ജി. രാജീവ്, പി.ആർ.ഒ രേഷ്മ കെ, മാനേജർ സജില എന്നിവർ ആശംസകൾ അർപ്പിച്ചു. മനോജ് നാറാത്ത്, ഷാജി പി, ശിവൻ കെ. വി, ബാബു സി കീഴൂർ, അനാമയൻ എം എന്നിവർ നേതൃത്വം നൽകി.
