മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു.
1 min read

നാല് പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി തിരുവന്തപുരത്ത് അന്തരിച്ചു. 63 വയസ്സായിരുന്നു. മലയാളമനോരമയില്‍ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു.കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഇടുക്കിയിലെതങ്കമണി സംഭവം പുറം ലോകത്തെ അറിയിച്ചത് സിബികാട്ടാമ്പള്ളിയാണ്. ഗ്രാമീണ റിപ്പോർട്ടിംഗിനുള്ള സ്റ്റേറ്റ്‌സ്മാൻ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറാണ്.
