സി പി ഐ -എം പരിയാരം ലോക്കൽ കമ്മിറ്റി മുൻ അംഗവും പടവിൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എം നാരായണൻ (83) നിര്യാതനായി
1 min readസി പി ഐ -എം പരിയാരം ലോക്കൽ കമ്മിറ്റി മുൻ അംഗവും പടവിൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എം നാരായണൻ (83) നിര്യാതനായി. കള്ള് ചെത്ത് തൊഴിലാളി യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട്, തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം ഡയരക്ടർ, ടാപ്കോസിൻ്റെ പ്രഥമ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .പടവിൽ യുവശക്തി വായനശാല ആൻഡ് ഗ്രന്ഥാലയം, പടവിൽ ശ്രീമുത്തപ്പൻ ട്രസ്റ്റ്-ആഘോഷ കമ്മിറ്റികളുടെ നേതൃത്വം വഹിച്ചിരുന്നു. പരേതനായ പടവിൽ മടപ്പുരക്കൽ കുഞ്ഞമ്പുവിന്റെയും മുണ്ടയാട് മാധവിയുടെയും മകനാണ്. ഭാര്യ: യശോദ. മക്കൾ: പ്രകാശൻ, രാജേഷ്, സരിത. മരുമക്കൾ: പ്രസീത, (കരിമ്പം), ശാന്തി (ചെന്നൈ), മുകുന്ദൻ (കുഞ്ഞിമംഗലം). സഹോദരങ്ങൾ: ശാരദ, (കുഞ്ഞിമംഗലം), പുഷ്പ, (ധർമശാല), ദാമോദരൻ (ചെന്നൈ), കമല(പുളിമ്പറമ്പ), ഭാർഗവി, കമലാക്ഷൻ, സുലേഖ (കുഞ്ഞിമംഗലം), പരേതരായ ഗോവിന്ദൻ, ജനാർദ്ദനൻ. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ.