August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗുരുവായൂരിൽ തിങ്കളാഴ്ച ദർശനത്തിന് നിയന്ത്രണം, വിവാഹത്തിനും ചോറൂണിനും ബാധകം

SHARE

തൃശൂർ: തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനം കണക്കിലെടുത്താണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നർ റിങ്ങ് റോഡിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും ദേവസ്വം നിർദ്ദേശിച്ചു.