ഇരിട്ടി നഗരസഭ വിജയോത്സവം സംഘടിപ്പിച്ചു
1 min readഇരിട്ടി: നഗരസഭയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിനെയും എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ചാവശ്ശേരി ഗവ: എച്ച് എസ് എസിനെയും ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വിജയോത്സവം പി.സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ. കെ. രവീന്ദ്രൻ, കെ. സോയ, കെ. സുരേഷ്, പി. രഘു, കൗൺസിലർമാരായ വി. ശശി, വി. പുഷ്പ, പി. സീനത്ത്, നഗരസഭാ സെക്രട്ടറി രാഗേഷ്പലേരി വീട്ടിൽ, ക്ലീൻ സിറ്റി മാനേജർ പി.മോഹനൻ, എ ഇ ഒ കെ.എ. ബാബുരാജ്, ബി പി സി ടി എം. തുളസിധരൻ , എം. കിഷോർ, വി.എസ്. വിനോദ്, കെ.ഇ. ശ്രീജ, കെ. ഹരീന്ദ്രൻ, ഷൈനിയോഹന്നാൻ, സി ഡി എസ് അധ്യക്ഷ പി. നിധിന എന്നിവർ സംസാരിച്ചു.