വിശ്വനാഥന്റെ മരണം;സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

1 min read
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് വിശ്വനാഥനെ തടഞ്ഞുവച്ച രണ്ട് പേരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കി. വിശ്വനാഥന്റെ മരണത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പോസ്റ്ററുകള്‍ പതിപ്പിച്ചു.പന്ത്രണ്ടോളം പേര്‍ വിശ്വനാഥനെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നത് സിസിവിടി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതില്‍ രണ്ട് പേരുടെ ദൃശ്യമാണ് പൊലീസിന് വ്യക്തമായി ലഭിച്ചത്. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ സെക്യൂരിറ്റി ജീവനക്കാരല്ലെന്നും രോഗികളുടെ കൂട്ടിരിപ്പുകാരായിക്കാം എന്നുമാണ് പൊലീസ് പറയുന്നത്. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.എന്നാല്‍ എസ്ടി/എസ്‌സി കമ്മിഷന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ഇന്നലെ ഗുരുതര വകുപ്പുകള്‍ പൊലീസ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.